കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം

കൽപ്പറ്റ: കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവത്തിന് മരവയലിൽ സ്റ്റേഡിയത്തിൽ വിളംമ്പര ജാഥയോടുകൂടി തുടക്കം കുറിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അസ്മ കെ.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിഷാബി മെമ്പർമാരായ അരുൺ ദേവ്, രാഘവൻ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി എം നാസർ, എന്നിവർ ആശംസകൾ അർപ്പിക്കുകയും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രദീപൻ സി.പി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഉദ്ഘാടന ചടങ്ങിന് ശേഷം അത്ലറ്റിക്സ് മത്സരങ്ങൾ നടന്നു. വിവിധ ദിവസങ്ങളിലായി നടക്കുന്ന സ്പോർട്സ് മത്സരങ്ങൾക്ക് ശേഷം നവംബർ 3ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് നടക്കുന്ന കലാ മത്സരങ്ങളോടെ ബ്ലോക്ക് തല കേരളോത്സവത്തിന് സമാപനം കുറിക്കും.

Leave a Reply

Your email address will not be published. Required fields are marked *