തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാം അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശനം തിങ്കളാഴ്ച രാവിലെ 10 മുതല്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചു വരെ നടക്കും.
അലോട്ട്മെൻറ് വിവരങ്ങള്‍ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെൻറ് ലഭിച്ചവര്‍ സ്കൂളില്‍ രക്ഷാകര്‍ത്താവിനോടൊപ്പം സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രവേശനത്തിനായി ഹാജരാകണം.
പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെൻറ് ലെറ്റര്‍ അലോട്ട്മെൻറ് ലഭിച്ച സ്കൂളില്‍നിന്ന് പ്രിൻറ് എടുത്ത് നല്‍കും. ഒന്നാം അലോട്ട്മെൻറില്‍ താല്‍ക്കാലിക പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഈ അലോട്ട്മെൻറില്‍ ഉയര്‍ന്ന ഓപ്ഷനില്‍ അലോട്ട്മെൻറ് ലഭിച്ചിട്ടില്ലെങ്കില്‍ പുതിയ അലോട്ട്മെൻറ് ലെറ്റര്‍ ആവശ്യമില്ല. മെറിറ്റ് ക്വോട്ടയില്‍ ഒന്നാം ഓപ്ഷനില്‍ അലോട്ട്മെൻറ് ലഭിക്കുന്നവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
അലോട്ട്മെൻറ് ലെറ്ററില്‍ രേഖപ്പെടുത്തിയ ഫീസ് മാത്രമേ അടക്കേണ്ടതുള്ളൂ. താഴ്ന്ന ഓപ്ഷനില്‍ അലോട്ട്മെൻറ് ലഭിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടര്‍ന്ന് പരിഗണിക്കില്ല.
രണ്ടാം അലോട്ട്മെൻറിനൊപ്പം കമ്യൂണിറ്റി ക്വോട്ട പ്രവേശനം നടക്കുന്നതിനാല്‍ അര്‍ഹത നേടുന്നവര്‍ ഏറ്റവും അനുയോജ്യമായ ക്വോട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കണം. ഏതെങ്കിലും ഒരു ക്വോട്ടയില്‍ പ്രവേശനം നേടിയാല്‍ മറ്റൊരു ക്വോട്ടയിലേക്ക് പ്രവേശനം മാറ്റാൻ സാധിക്കില്ല.
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവര്‍ക്കും തെറ്റായ വിവരം നല്‍കിയതിനാല്‍ പ്രവേശനം നിരസിച്ചവര്‍ക്കും ഫൈനല്‍ കണ്‍ഫര്‍മേഷൻ നല്‍കാത്തവര്‍ക്കും മൂന്നാമത്തെ അലോട്ട്മെൻറിനു ശേഷം സപ്ലിമെൻററി അലോട്ട്മെൻറിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം.
അപേക്ഷിച്ചിട്ടും അലോട്ട്മെൻറ് ലഭിക്കാത്തവര്‍ സപ്ലിമെൻററി ഘട്ടത്തില്‍ പെങ്കടുക്കാൻ അപേക്ഷ പുതുക്കി നല്‍കണം. സപ്ലമെൻററി അലോട്ട്മെൻറിനായുള്ള ഒഴിവുകളുടെ എണ്ണവും വിജ്ഞാപനവും മൂന്നാം അലോട്ട്മെൻറ് പ്രവേശനത്തിന് ശേഷം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.