ന്യൂഡല്‍ഹി: മോണ്‍സന്‍ മാവുങ്കല്‍ തട്ടിപ്പു കേസില്‍ അറസ്റ്റിലായ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ തല്‍സ്ഥാനത്തു നിന്നു മാറ്റില്ല. ഭീഷണിക്കും സമ്മര്‍ദത്തിനും വഴങ്ങി കോണ്‍ഗ്രസ് നേതൃമാറ്റത്തിന് വഴങ്ങില്ലെന്നാണ് എഐസിസി നേതൃത്വം സൂചിപ്പിച്ചിരിക്കുന്നത്. ഭീഷണിയുടേയും പകപോക്കലിന്റേയും പ്രതികാര രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഭയപ്പെടില്ലെന്ന് രാഹുല്‍ഗാന്ധി ട്വിറ്ററിലും കുറിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റേയും വി.ഡി. സതീശന്റേയും കൈകള്‍ പിടിച്ചുള്ള ഫോട്ടോ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം. സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ മുതലെടുപ്പിനായി എടുത്ത കേസുകളെ നിയമപരമായി നേരിടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ പറഞ്ഞു. അറസ്റ്റിലായ സാഹചര്യത്തില്‍ രാജി സന്നദ്ധത കെ. സുധാകരന്‍ അറിയിച്ചിരുന്നുവെങ്കിലും ദേശീയ നേതൃത്വം അത് തള്ളിക്കളഞ്ഞിരുന്നു. രാഷ്ട്രീയപരമായും നിയമപരമായും കേസിനെ നേരിടാനാണ് തീരുമാനം.