പുലിക്കാട് ബാസ്‌ക് ക്ലബ് ഓഫീസ് ആരംഭിച്ചു

തരുവണ: പുലിക്കാട് ബാസ്‌ക് ക്ലബ്ബിന്റെ നവീകരിച്ച ഓഫീസ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സാലിം കെ.കെ അധ്യക്ഷത വഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം നിസാര്‍ കൊടക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
അന്‍വര്‍ സി, ഹാരിസ് കുന്നത്ത്, റാഷിദ് വി.സി, മുജീബ് കെ.കെ, സി.ഹാരിസ്,നാസര്‍ കെ തുടങ്ങിയവര്‍ സംസാരിച്ചു.
ക്ലബിന്റെ പരിധിയില്‍ വിവിധ പൊതു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി അനുമോദിക്കുകയും ചെയ്തു.
വടംവലി, കാരംസ്, ചെസ്സ്, ലുഡോ, ബൈക്ക് സ്ലോ റേസിംഗ്, സൈക്കിള്‍ സ്ലോ റേസിംഗ്,ചാക്കില്‍ തുള്ളല്‍,ഫുട്‌ബോള്‍ ഷൂട്ട് ഔട്ട് തുടങ്ങി ഒട്ടേറെ വൈവിധ്യങ്ങളായ മത്സര പരിപാടികളും ഉദ്ഘാടനത്തോടനുബന്ധിച്ചു സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *