കല്‍പ്പറ്റ: ബ്രഹ്മഗിരി സൊസൈറ്റിയിലെ അഴിമതി വിജിലന്‍സ് അന്വേഷിക്ക ണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരവുമായി ബന്ധപ്പെട്ട് എന്‍.ഡി. അപ്പച്ചന് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രകടനമായി എത്തിയാണ് അറസ്റ്റു വരിച്ചത്. 49 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. കണ്ടാലറിയാവുന്ന മറ്റ് നൂറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.