മാനന്തവാടി: മണിപ്പൂരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ചുകൊണ്ടും കലാപത്തിന്റെ ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാനന്തവാടി രൂപത കത്തീഡ്രല്‍ ഇടവക പ്രാര്‍ത്ഥനാ കൂട്ടായ്മയും പ്രതിഷേധ സമ്മേളനവും സംഘടിപ്പിച്ചു. മാനന്തവാടി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍ ജോസ് പുന്നക്കുഴി പ്രമേയം അവതരിപ്പിച്ചു. വിശ്വാസികള്‍ മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കരുണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. ഇടവക വികാരി ഫാ.ജോസഫ് വാഴക്കാട്ട് പ്രാര്‍ത്ഥനയ്ക്കും പ്രതിഷേധത്തിനും നേതൃത്വം നല്‍കി.