വയനാട്ടിലും പനി മരണം: മരിച്ചത് 4 വയസുകാരി

കൽപ്പറ്റ: വയനാട്ടിലും പനി മരണം. ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു. മാനന്തവാടിയിലെ ഓട്ടോ ഡ്രൈവറായ തൃശിലേരി കോളിമൂല കുന്നത്ത് അശോകന്റെയും, അഖിലയുടേയും മകള്‍ രുദ്ര യാണ് മരിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളാല്‍ ആദ്യം വയനാട് മെഡിക്കല്‍ കോളേജിലും, തുടര്‍ന്ന് മേപ്പാടി വിംസ് മെഡിക്കല്‍ കോളേജിലും ചികിത്സയിലായിരുന്നു. കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. എടയൂര്‍കുന്ന് എല്‍.പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയായിരുന്നു. സംസ്‌കാരം ഇന്ന് 6 മണിക്ക് വൈകുന്നേരം തൃശിലേരി ആനപ്പാറ ശാന്തികവാടത്തില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *