കല്‍പ്പറ്റ: പ്ലസ് വണ്‍ സീറ്റ് ക്ഷാമം ചൂണ്ടിക്കാണിച്ച് കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച എംഎസ്എഫ് നേതാക്കളെ കൈവിലങ്ങണിയിച്ചതിലും കോഴിക്കോട് എംഎസ്എഫ് മാര്‍ച്ചിനുനേരെയുണ്ടായ പോലീസ് മര്‍ദ്ദനത്തിലും പ്രതിഷേധിച്ച് എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് പി.എം റിന്‍ഷാദ്, ജില്ലാ വൈസ് പ്രസിഡന്റ് മുബഷീര്‍ എമിലി, ക്യാമ്പസ് വിങ് കണ്‍വീനര്‍ അനസ് തന്നാനി, കല്‍പ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് ഫസല്‍ കാവുങ്ങല്‍, ട്രഷറര്‍ അംജദ് അലി, വൈസ് പ്രസിഡന്റ് സിറാജ്ജുദ്ധീന്‍ കമ്പളക്കാട്, അജ്ഷല്‍ പൊഴുതന തുടങ്ങിയവര്‍ നേതൃത്വം നല്കി.