മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ ബസിന് തീപിടിച്ച്‌ 25 പേര്‍ വെന്തുമരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ വൻ ബസ് അപകടം. ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞ ബസിന് തീ പിടിച്ചു. 25 പേര്‍ വെന്തുമരിച്ചു. 8 പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. സമൃദ്ധി എക്പ്രസ് ഹൈവേയിലാണ് അപകടം ഉണ്ടായത്. നാഗ്പൂരില്‍ നിന്ന് പൂനെയിലേക്ക് വരികയായിരുന്നു ബസ് ആണ് അപകടത്തില്‍ പെട്ടത്. 33 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അതില്‍ 25 പേരും അതിദാരുണമായ വിധത്തില്‍ മരണപ്പെട്ടു. ഡോറിന്റെ വശത്തേക്കാണ് ബസ് മറിഞ്ഞത്. അതുകൊണ്ട് യാത്രക്കാര്‍ക്ക് ബസ്സില്‍ കുടുങ്ങിപ്പോയി. ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.