ശക്തമായ കാറ്റിൽ മേൽക്കൂര നിലം പതിച്ചു

വാളാട് എടത്തന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ ബ്ലോക്കിൻ്റെ സ്റ്റെയർകെയ്സിന് മുകളിലുള്ള മേൽക്കൂരയാണ് ശക്തമായ കാറ്റിൽ നിലം പതിച്ചത്. ഈ സമയം വിദ്യാർത്ഥികളടക്കം പുറത്തില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. സ്കൂൾ കോമ്പൗണ്ടിൽ നിർത്തിയിട്ട കാറിന് മുകളിൽ ഷീറ്റ് വീണതോടെ കേടുപാടുണ്ടായി. ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും ക്ലാസ് റൂമുകളുടെ അപര്യാപ്തത മൂലം ഷീറ്റ് പാറിപ്പോയ കെട്ടിടത്തിൽ താൽക്കാലികമായി പഠനം നടക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *