പനമരം: ശക്തമായ മഴയിൽ പനമരം കീഞ്ഞിക്കടവ് കൾവർട്ട് ഭാഗികമായി തകർന്നു. കബനിയിലെ കുത്തൊഴുക്ക് വർദ്ധിച്ചതോടെയാണ് കൾവർട്ടിൻ്റെ സംരക്ഷണ ഭിത്തിയുടെ കല്ലുകൾ ഇളകി തകർന്നത്. പഞ്ചായത്ത് മാലിന്യ സ്ഥലത്തേക്കുള്ള റോഡും തകർന്നിട്ടുണ്ട്. താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.