കല്‍പ്പറ്റ : ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാര വരിക്കാരെ ചേര്‍ക്കുന്ന ക്യാമ്പയിനിന് ജില്ലയില്‍ തുടക്കമായി. ‘ ഇന്ത്യയെ പുനര്‍വായിക്കുക’ എന്ന മുദ്രാവാക്യത്തോടെ ഏറ്റെടുക്കുന്ന യുവധാര വരിക്കാരെ ചേര്‍ക്കുന്ന ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ഐ എ എസ് റാങ്ക് ഹോള്‍ഡര്‍ ഷെറിന്‍ ഷഹാനയെ ആദ്യവരിക്കാരിയായി ചേര്‍ത്ത് ജില്ലാ സെക്രട്ടറി കെ റഫീഖ് നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാന്‍സിസ്, ജില്ലാ ട്രഷറര്‍ കെ ആര്‍ ജിതിന്‍ , ജില്ലാ സെക്രട്ടറിയേറ്റംഗം പി ജംഷീദ്, ജില്ലാ കമ്മിറ്റിയംഗം ഷെജിന്‍ ജോസ്, സഫ്‌നാദ്, ഷംസുല്‍ ഹുദ എന്നിവര്‍ പങ്കെടുത്തു.