ബത്തേരി ടൗണിനു സമീപം കഞ്ചാവ് ചെടികള്‍ കണ്ടെത്തി; എക്‌സൈസ് കേസെടുത്തു

ബത്തേരി: ബത്തേരി ടൗണിനു സമീപം കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ബത്തേരി ചുങ്കം ഭാഗത്തുള്ള ഏഷ്യന്‍ ടൂറിസ്റ്റ് ഹോമിന് പുറകിലെ കാടുകള്‍ക്കിടയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. രണ്ട് മീറ്റര്‍ വരെ നീളമുള്ളതും അതില്‍ താഴെയുള്ളതുമായ ഏഴ് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍ ടി, പ്രിവന്റീവ് ഓഫീസര്‍ വി. ആര്‍ ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രജിത്ത്.പി.വി, അര്‍ജുന്‍.കെ.എ, ബാബു ആര്‍.സി. എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ആരെങ്കിലും നട്ടുവളര്‍ത്തിയതാണോ എന്നതടക്കമുള്ള കാര്യങ്ങള്‍ എക്‌സൈസ് അന്വേഷിച്ചു വരുകയാണ്.

എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം:

Leave a Reply

Your email address will not be published. Required fields are marked *