സംസ്ഥാനതല ദ്വിദിന നേതൃപഠനക്യാമ്പ് ആരംഭിച്ചു

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു എൻ എ) യുടെ ദ്വിദിന നേതൃപഠനക്യാമ്പ് വയനാട് വടുവൻചാലിൽ ആരംഭിച്ചു. യു എൻ എ പ്രസിഡൻ്റ് ഷോബി ജോസഫിൻ്റെ അധ്യക്ഷതയിൽ തുടങ്ങിയ ഉത്ഘാടന സമ്മേളനം ദേശീയ സെക്രട്ടറി സുധീപ് എം.വി ഉത്ഘാടനം ചെയ്തു. യു എൻ എ യുടെ പോരാട്ട ചരിത്രത്തെ കുറിച്ച് ദേശീയ അധ്യയിൽ ജാസ്മിൻ ഷാ ക്ലാസ് എടുത്തു. നീതൂസ് അക്കാദമി എം.ഡി നീതു ബോബൻ നഴ്സിംഗ് വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും, സാധ്യതകളെ കുറിച്ചു സംസാരിക്കുകയുണ്ടായി. സംസ്ഥാന സെക്രട്ടറി അജയ് വിശ്വംബരൻ , സംസ്ഥാന ട്രഷറർ ദിവ്യ.ഇ.എസ്. വൈസ് പ്രസിഡൻ്റ് മിനി ബോബി എന്നിവർ സംസാരിച്ചു. ട്രേഡ് യൂണിയൻ നിയമങ്ങളെ കുറിച്ചും, തൊഴിലാളികളുടെ അവകാശത്തെ കുറിച്ചും , ക്ലാസുകൾ നടന്നു. നാളെ വൈകുന്നേരത്തോടെ പഠന ക്യാമ്പ് അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *