പുൽപ്പള്ളി മേഖലയിലുണ്ടായ ശക്തമായ കാറ്റിൽ കനത്ത നാശനഷ്ടം. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. പുൽപ്പള്ളി- നടവയൽ റോഡിൽ വേലിയമ്പം-ചണ്ണക്കൊല്ലി ഭാഗത്ത് കൂറ്റൻ മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. ബത്തേരിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.
പുൽപ്പള്ളി താഴെയങ്ങാടിയിൽ മരം കടപുഴകി വീണ് വൈദ്യുതി വിതരണത്തിനുള്ള 7 ഹൈടെൻഷൻ പോസ്റ്റുകൾ ഒടിഞ്ഞു വീണു. നിരവധി ഇടങ്ങളിൽ മരം കടപുഴകി വീണും ഒടിഞ്ഞുവീണും വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്.