തരുവണ സർവ്വീസ് സഹകരണ ബാങ്കിൽ ഓഗസ്റ്റ് ഒന്നിന് നടക്കുന്ന ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുമെന്ന് സിപിഎം. ബാങ്കിന്റെ പ്രവർത്തനം ചില നിക്ഷിപ്ത താൽപ്പര്യക്കാർക്ക് വേണ്ടി ഭരണസമിതി തീറെഴുതിയിരിക്കുകയാണെന്നും പൊരുന്നന്നൂർ വില്ലേജിൽ താമസിക്കു ന്ന കർഷകർക്കോ സ്ഥല ഉടമകൾക്കോ അംഗത്വം അനുവദിക്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി. ബാങ്കിനെതിരെ ഉയരുന്ന ആരോപണങ്ങളെക്കു റിച്ചന്വേഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മൂസഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.എൻ. പ്രഭാകരൻ, സി.ജി. പ്രത്യുഷ്, കെ. രാമചന്ദ്രൻ, കെ.സി.കെ. നജ്മുദ്ദീൻ, കെ. മു ഹമ്മദലി, കെ.കെ. ജംഷീർ എന്നിവർ സംസാരിച്ചു.