സ്കൂളിൽ മോഷണ ശ്രമം

വെള്ളമുണ്ട ജിയുപി സ്കൂളിന്റെ പൂട്ട് പൊളിച്ച് മോഷണ ശ്രമം. പോലീസ് സ്റ്റേഷന് സമീപത്തുള്ള സ്കൂളിലാണ് മോഷണ ശ്രമമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് സ്കൂളിലെത്തിയ അധ്യാപകനാണ് ഓ ഫീസ് മുറിയുടെയും തൊട്ടടുത്ത കമ്പ്യൂട്ടർ ലാബിന്റെയും അലമാരകളുടെയും പൂട്ടുകൾ പൊളിച്ച നിലയിൽ കണ്ടത്. സ്കൂ‌ളിലുണ്ടായിരുന്ന സിസിടിവിയുടെ ഡിവിആർ നഷ്ടപ്പെട്ടിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *