മാനന്തവാടി: മാനന്തവാടി നഗരസഭയിലെ ഭരണ സമിതിയോഗത്തിനിടയില്‍ അടിയന്തിര പ്രാധാന്യമില്ലാത്ത വിഷയങ്ങള്‍ സപ്ലിമെന്ററി അജണ്ടയായി കൊണ്ടുവരുന്നുവെന്ന് ആരോപിച്ച് സപ്ലിമെന്ററി അജണ്ട കീറിയെറിഞ്ഞ് എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു.മുന്‍പും അടിയന്തിര പ്രാധാന്യമില്ലാത്ത വിഷയങ്ങള്‍ സപ്ലിമെന്ററി അജണ്ടയായി ഭരണ സമിതി യോഗത്തില്‍ യുഡിഎഫ് കൊണ്ടുവന്നിരുന്നുവെന്നും എല്‍.ഡി.എഫ്. ആരോപിച്ചു. നിയമ വിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിയോജന കുറിപ്പ് രേഖപ്പെടുത്തി എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. യു ഡി എഫ് ഭരണ സമിതിയുടെ തുടര്‍ച്ചയായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കതിരെ എല്‍ഡിഎഫിലെ മുഴുവന്‍ അംഗങ്ങളും സപ്ലിമെന്ററി അജണ്ട കീറിയെറിയുകായിരുന്നു. പ്രതിഷേധ സമരത്തിന് അബ്ദുല്‍ ആസിഫ് നേതൃത്വം നല്‍കി