കാസർഗോഡ് ജില്ലയിലെ പടന്ന ഗ്രാമപഞ്ചായത്ത് പ്രതിധിനികൾ കൽപ്പറ്റ സെൻ്റ് ജോസഫ് സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ സാമഗ്രികളുടെ സമാഹരണ കേന്ദ്രത്തിലേക്ക് ഒരു ലോറി അവശ്യ വസ്തുക്കൾ കൈമാറി. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വി മുഹമ്മദ് അസ്ലം, വാർഡ് അംഗവും സിനിമാ താരവുമായ പി.പി കുഞ്ഞി കൃഷ്ണൻ, എം. രാഘവൻ, പി. പവിത്രൻ, മുസ്താഖ് എന്നിവരാണ് സാധനങ്ങൾ കൈമാറിയത്.
ദുരിതാശ്വാസ നിധിയിലേക്ക് 72500 രൂപ നൽകി
തിരുനെല്ലി ഗ്രാമപഞ്ചായത്ത് 16 വാർഡ് ജനകീയ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സമാഹരിച്ച 72500 രൂപ ജില്ലാ കളക്ടർക്ക് കൈമാറി. പട്ടികജാതി – പട്ടികവർഗ്ഗ -പിന്നാക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളുവിന്റെ സാന്നിധ്യത്തിൽ കെ.വി വസന്തകുമാരി, എസ് ആനന്ദ്, ജോയ്സ് ജോൺ, ചന്ദ്രിക സന്തോഷ്, എം സജിത് കുമാർ എന്നിവരാണ് തുക കൈമാറിയത്