വള്ളിയൂര്‍ക്കാവ് ഭഗവതി ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 6 ലക്ഷം രൂപ കൈമാറി. മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ. രാജന്‍, എ.കെ ശശീന്ദ്രന്‍, പി.എ മുഹമ്മദ് റിയാസ്, ഒ. ആര്‍ കേളു, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്. ദേവസ്വം ഭാരവാഹികളായ ടി.കെ അനില്‍ കുമാര്‍, ഏച്ചോം ഗോപി, ഇ.പത്മനാഭന്‍, മേലൂര്‍ വിജയന്‍ എന്നിവര്‍ സന്നിഹിതരായി.