ദേശീയ ഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്ര ജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദ ഗ്ധസംഘം ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ പരിശോധിക്കാൻ ചൂരൽമലയിൽ എത്തി. പരിശോധനക്കുശേഷം റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കും. പ്രദേശത്തെ അനുയോജ്യമായ ഭൂവിനിയോഗവും വിദഗ്ധസംഘം ശുപാർശ ചെയ്യും. 2005ലെ ദുരന്തനിവാരണ അതോറിറ്റി നിയമം 24(എച്ച്) പ്രകാരമായിരിക്കും സംഘം പ്രവർത്തിക്കുക.