പേരിയ: ചീഫ് എൻജിനിയർസ് എക്സ്പേർട്ട് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള സംഘം പേരിയ ചുരം സന്ദർശിച്ച് പരിശോധന നടത്തി. ചീഫ് എൻജിനിയർ (റോഡ്സ്)അജിത് രാമചന്ദ്രൻ, ചീഫ് എൻജിനിയർ (ബ്രിഡ്ജസ്) ഷാംജിത്ത്, ചീഫ് എൻജിനിയർ (നാഷണൽ ഹൈവെ) അൻസാർ കെപി, സൂപ്രണ്ട് എൻജിനീയർ കോഴിക്കോട്, കണ്ണൂർ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജഗദീഷ്, കണ്ണവം റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ, വാർഡ് മെമ്പർ ജിമ്മി ഏലപ്പീടിക, ബാബു ഷജിൽകുമാർ ഉസ്മാൻ ഇ തുടങ്ങിയവർ പരിശോധന വേളയിലുണ്ടായിരുന്നു. തിങ്കളാഴ്ചയോടെ വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ദയിൽപ്പെടുത്തി അടിയന്തിര നടപടി സ്വീകരിക്കുമെന്ന് സംഘം ഉറപ്പ് നൽകി.