കർഷക ദിനത്തിൽ യുവ കർഷകന് ആദരവുമായി പനമരം കുട്ടിപോലീസ്

പനമരം: ചിങ്ങം 1 കർഷക ദിനത്തിൽ പനമരത്തെ യുവകർഷകനായ ടി.ഷബിനാസിനെ എസ്‌പിസി നോഡൽ ഓഫീസർ മോഹൻദാസ് പൊന്നാടയണിയിച്ച് ആദരിച്ചു. കർഷക ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കർഷകരുടെ ആവശ്യകതയെ കുറിച്ചും കേഡറ്റുകൾക്ക് ബോധവൽക്കരണം നടത്തി. ചടങ്ങിൽ പിടിഎ പ്രസിഡന്റ് സുബൈർ കെ.ടി, സീനിയർ ടീച്ചർ ഷിംജി ജേക്കബ്, സജീവ്.പി, രേഖ.കെ, നവാസ്.ടി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *