കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശത്തുള്ളവരുടെ മുഴുവൻ വാ യ്പ്‌പയും എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദു രന്തമുണ്ടായത് ചെറിയ ഭൂപ്രദേശത്താണ്. അവിടെയുള്ളവരുടെ വായ്പയെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. അവർക്ക് ഇപ്പോൾ തിരിച്ചടക്കാൻ കഴിയാത്ത സ്ഥിതിയാണ്. അതിൽ മാതൃകാപരമായ നടപടിയുണ്ടാകേണ്ടതാണ്. വായ്‌പകളുടെ കാര്യത്തിൽ കേരള ബാങ്ക് സ്വീകരിച്ച മാതൃകാപരമായ നിലപാട് സ്വീകരിക്കണമെന്നും എസ്എൽബിസി യോഗത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.