ജെയിംസ് മാഡിസണ്‍ ഇനി ടോട്ടനം താരം

ഈ വര്‍ഷം പ്രീമിയര്‍ ലീഗില്‍ നിന്നു തരം താഴ്ത്തല്‍ നേരിട്ട ലെസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലീഷ് മധ്യനിര താരം ജെയിംസ് മാഡിസണ്‍ ഇനി ടോട്ടനം ഹോട്‌സ്പറില്‍.
ഏതാണ്ട് 40 മില്യണ്‍ പൗണ്ടിനു ആണ് ഇംഗ്ലീഷ് താരത്തെ ടോട്ടനം സ്വന്തമാക്കുന്നത്.
വളരെ നേരത്തെ താരവും ആയി ടോട്ടനം വ്യക്തിഗത ധാരണയില്‍ എത്തിയിരുന്നു. തുടര്‍ന്നു ക്ലബും ആയി ടോട്ടനം ചെയര്‍മാൻ ഡാനിയേല്‍ ലെവി നേരിട്ടു നടത്തിയ ചര്‍ച്ചക്ക് ഒടുവില്‍ ആണ് ലെസ്റ്റര്‍ സിറ്റിയും ആയി അവര്‍ കരാറില്‍ എത്തിയത്. മെഡിക്കല്‍, ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *