തോട്ടാമൂല കുണ്ടാണംകുന്ന് പണിയ സങ്കേതത്തിലെ വിജില (30) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് അതിസാരത്തെ തുടർന്ന് വിജില മരണപ്പെട്ടത്. കോളനിയിലെ 10 പേർ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ. ചികിത്സയിലുള്ള 22 കാരനും കോളറ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് സങ്കേതത്തിലെ കുടിവെള്ള സ്രോതസ്സുകൾ ശുചീകരിച്ചു.