കേണിച്ചിറ: കോൺഗ്രസ് ഭരണം നടത്തുന്ന പൂതാടി പഞ്ചായത്തിൽ സ ർവ്വ മേഖലയിലും ഭരണ പരാജയമെന്ന് ആരോപിച്ച് സിപിഎം പൂതാടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. വാർഡ് 21ലെ ബിജെപി പഞ്ചായത്തംഗം കഴിഞ്ഞ കുറെ മാസങ്ങളായി പഞ്ചായത്തിൽ എത്താറില്ലന്നും ഇവർ രാജി വെക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. മാർച്ച് ഓഫീസിന് ഗേറ്റിന് മുമ്പിൽ പോലീസ് തടഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എ.എൻ പ്രഭാകരൻ സമരം ഉദ്ഘാടനം ചെയ്തു. എ.വി ജയൻ, രുഗ്മണി സുബ്രഹ്മണ്യൻ, ഇ.കെ ബാല കൃഷ്ണൻ, പി.കെ മോഹനൻ, എ.എം പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.