മേപ്പാടി: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, മേപ്പാടി ഗ്രാമപ ഞ്ചായത്ത്, മേപ്പാടി ഗവ. ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ ആഭിമുഖ്യത്തിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഏഴാം ചിറയിൽ നടന്ന ക്യാമ്പ് മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് രാധ രാമസ്വാമി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സിന്ധു, രാജു ഹെജമാടി എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഊരു മൂപ്പൻ ചാർക്കൻ, വെളിവി തുടങ്ങിയ വയോധികരെ ആദരിച്ചു.