മുട്ടില്‍: അഡ്വ. ടി സിദ്ദീഖ് എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്നും 415000 രൂപ ഉപയോഗിച്ച് മുട്ടില്‍ ഡബ്ല്യു.ഒ സ്പീച്ച് ഹിയറിംഗ് സ്‌കൂളില്‍ വാങ്ങിയ ഐ.ടി ഉപകരണങ്ങള്‍ അഡ്വ. ടി സിദ്ദീഖ് എം.എല്‍.എ വിദ്യാലയത്തിന് കൈമാറി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി കണ്‍വീനര്‍ ടി.ഹംസ അധ്യക്ഷത വഹിച്ചു. പത്താം തരം പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. വയനാട് മുസ്‌ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ രക്ഷാധികാര പ്രസംഗം നടത്തി. വിദ്യാലയത്തിന്റെ സ്‌നേഹോപഹാരം പി.ടി.എ പ്രസിഡന്റ് അക്ബറലി മാസ്റ്ററില്‍ നിന്നും എം.എല്‍.എ ഏറ്റുവാങ്ങി. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ മാങ്ങാടന്‍, സ്ഥിരസമിതി ചെയര്‍ പേഴ്‌സണ്‍ നിഷാ ശ്രീധരന്‍, ഡബ്ല്യു.എം.ഒ ജോയിന്റ് സെക്രട്ടറിമാരായ മായന്‍ മണിമ, മുഹമ്മദ് ഷാ മാസ്റ്റര്‍, പി.ടി.എ ഭാരവാഹികളായ എം.മുഹമ്മദ് ബാഖഫി, വാഹിദ് കുറ്റിയാടി, എം.പി.ടി.എ പ്രസിഡന്റ് അസ്മ, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ഹര്‍ഷാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ്സ് പി.കെ സുമയ്യ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.കെ റഫീഖ് നന്ദിയും പറഞ്ഞു