പടിഞ്ഞാറത്തറ: ബക്രിദ് പ്രമാണിച്ച് പടിഞ്ഞാറത്തറ പഞ്ചായത്തിലെ പാലിയേറ്റിവ് പരിചരണത്തിലുള്ള നിര്‍ദ്ധന കുടുബാംഗങ്ങളായ കിടപ്പു രോഗികള്‍ക്ക് ഭക്ഷണകിറ്റ് വിതരണം നടത്തി. പഞ്ചായത്ത് പാലിയേറ്റിവ് സപ്പോര്‍ട്ടിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലന്‍ വിതരണോദ്ഘാടനം ചെയ്തു. പാലിയേറ്റീവ് സപ്പോര്‍ട്ടിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ടി കുഞ്ഞബ്ദുള്ള അധ്യക്ഷനായി.അരി, വെളിച്ചെണ്ണ, പഞ്ചസര, ബെല്ലം തുടങിയ സാധനങ്ങള്‍ അടങ്ങിയ 500 രൂപയുടെ ഭക്ഷണ കിറ്റാണ് സുമനസ്സുകളുടെ സഹായത്താല്‍ വിതരണം ചെയ്തത്. പടിഞ്ഞാറത്തറ ജനമൈത്രി പോലീസ് അബ്ദുള്‍ നാസര്‍, സനില്‍കുമാര്‍ , ഡോക്ടര്‍ ഷൗക്കീന്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍ പി എ ജോസ്, വാര്‍ഡ് മെമ്പര്‍ സാജിത നൗഷാദ്, പാലിയേറ്റീവ് കമ്മറ്റി കണ്‍വീനര്‍ ജിജി ജോസഫ്, പാലിയേറ്റിവ് സിസ്റ്റര്‍ റോസിലി, മുകുന്ദന്‍ , ഷേര്‍ളി പാലിയേറ്റീവ് സപ്പോര്‍ട്ടിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു