മാനന്തവാടി: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തബാധിത കുടുബങ്ങള്‍ക്കായി മാനന്തവാടി രൂപത വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി വഴി നടപ്പാക്കുന്ന ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലെ 250 കുടുബങ്ങള്‍ക്കാണ് കിറ്റ് നല്‍കിയത്. സൊസൈറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ് അധ്യക്ഷത വഹിച്ചു. സൊസൈറ്റി ടീം അംഗങ്ങളായ റോബിന്‍ ജോസഫ്, ദീപു ജോസഫ്, ചിഞ്ചു മരിയ, ആലിസ് സിസിൽ എന്നിവര്‍ നേതൃത്വം നല്‍കി.