പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ മുണ്ടക്കുറ്റി, മൂണ്‍ലൈറ്റ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ലൈന്‍ വര്‍ക്ക് നടക്കുന്നതിനാല്‍ പാറക്കടവ്, കുനികരച്ചാല്‍, കുനികരച്ചാല്‍ ജലനിധി ട്രാന്‍സ്ഫോര്‍മര്‍പരിധിയില്‍ നാളെ (സെപ്തംബര്‍ 20) രാവിലെ ഒന്‍പത് മുതല്‍ 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ, ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
പനമരം കെഎസ്ഇബി പരിധിയില്‍ അമലാനഗർ, മൂലക്കര, ആനക്കുഴി ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ (സെപ്തംബര്‍ 20) രാവിലെ 8.30 മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും