വയനാട്ടിൽ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

ബത്തേരി: മുത്തങ്ങയില്‍ വീണ്ടും  അതിമാരക മയക്കുമരുന്നായ എം.ഡി.എം.എമായി യുവാക്കള്‍ പിടിയില്‍. കോഴിക്കോട്, ഒളവണ്ണ, ചുള്ളിയോട്ടു വീട്ടില്‍ അഖില്‍ (27), തൃശ്ശൂര്‍, കാരിയാന്‍ വീട്ടില്‍ കെ.എഫ്. ലിന്റോ (34) എന്നിവരെയാണ് 8.94 ഗ്രാം എം.ഡി.എം.എയുമായി ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരില്‍ നിന്ന് വാങ്ങി അമിത ലാഭത്തിന് വില്‍പ്പനക്കായി കൊണ്ടുവന്ന എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.
ഇന്നലെ മുത്തങ്ങ എയ്ഡ് പോസ്റ്റില്‍ സബ് ഇന്‍സ്പെക്ടര്‍ കെ.വി. ശശികുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ്  ഇവരെ പിടികൂടിയത്. 
ഇവര്‍ സഞ്ചരിച്ച കെ.എല്‍ 58 എ.എ 8178 നമ്പര്‍ ഒമിനി വാഹനത്തില്‍ നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്. മുത്തങ്ങയില്‍ നിന്ന് മൂന്ന് ദിവസത്തിന് മുമ്പും 45.79 ഗ്രാം എം.ഡി.എം.എയും, വൈത്തിരിയില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഘത്തില്‍ നിന്നും പന്ത്രണ്ട് ഗ്രാമോളം എംഡി എം എ യും  പിടികൂടിയിരുന്നു. ലഹരിക്കെതിരെ ഊര്‍ജിതമായ പരിശോധനയിലാണ് വയനാട് ജില്ലാ പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *