കാരച്ചാൽ: മീനങ്ങാടി വൈ എം സി എ പ്രസിഡന്റ് ആടുകാലിൽ എ ഐ മാണി (71) നിര്യാതനായി. ഭാര്യ ലിസി മാണി നിരപ്പിൽ പുത്തൻ പുരക്കൽ കുടുംബാംഗം. മക്കൾ: സരുൺ മാണി, സുമി മാണി, സിബിൻ മാണി. മരുമക്കൾ: ഗീതു സരുൺ, അമൽ ഏലിയാസ് ആയത്ത് കുടിയിൽ, റിൻസി സിബിൻ. സഹോദരങ്ങൾ: അന്നമ്മ ഫിലിപ്പ്, ഷെവലിയാർ എ ഐ കുര്യാക്കോസ്, പരേതനായ എ ഐ ജോസ്, എ ഐ ഏലിയാസ്.
യാക്കോബായ സഭ മാനേജിംഗ് കമ്മിറ്റി അംഗം, മലബാർ ഭദ്രാസ കൗൺസിൽ അംഗം, എം ജെ എസ് എസ് എ മീനങ്ങാടി ഡിസ്ട്രിക്ട് ഇൻപെക്ടർ, സ്നേഹഭവൻ കോഡിനേറ്റർ, എൽഡേഴ്സ് ഫോറം വൈസ് പ്രസിഡൻ്റ്, ദിശ ചീങ്ങേരി പ്രസിഡൻ്റ് എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ മീനങ്ങാടി വൈ എം സി എ പ്രസിഡൻ്റ് ആയി സേവനം അനുഷ്ഠിക്കുന്നു. സംസ്കാര ശുശ്രൂഷകൾ 25/09/24 (ബുധൻ) വൈകിട്ട് 5 മണിക്ക് ഭവനത്തിൽ ആരംഭിക്കും. തുടർന്ന് സംസ്കാരം ചീങ്ങേരി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.