പുൽപ്പള്ളിയിൽ പോലീസുകാർക്ക് മർദ്ദനം

പുൽപ്പള്ളി: പുൽപ്പള്ളി ടൗണിനോട് ചേർന്ന മീനംകൊല്ലിയിൽ ഇന്നലെ രാത്രി മദ്യപിച്ച് യുവാക്കൾ ബഹളം വെ ക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ 3 പോലീസുകാർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ മീനംകൊല്ലി ചെട്ടിയാം തുടിയിൽ സഫാൻ[20], മ ണപാട്ടുപറമ്പിൽ നിധിൻ [26] എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസുകാർ മർദ്ദനമേറ്റ വിവരം സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് കൂടുതൽ സേനാംഗങ്ങൾ സ്ഥലത്തെത്തി അക്രമി സംഘത്തെ കീഴ്പ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *