വയോജനമഹാസംഗമം സംഘടിപ്പിച്ചു

കരിങ്ങാരി: ഗവൺമെന്റ് യു പി സ്‌കൂളിൻ്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി വാത്സല്യം 2024 എന്ന പേരിൽ വിളംബരറാലിയും പ്രദേശത്തെ നൂറിലധികം വയോജനങ്ങളെ പങ്കെടുപ്പിച്ച് വയോജന മഹാസംഗമവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേ മകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്‌തു. ബ്ലോക് പഞ്ചെയത് മെമ്പർ പി കെ അമീൻ മുഖ്യപ്രഭാഷണം നടത്തി.

പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. വാർഡ് മെമ്പർ രമേശൻ സി വി , മാനന്തവാടി എ ഇ ഒ മുരളീധരൻ എ കെ, ബി പി സി സുരേഷ് കെ. കെ, ഹെഡ്മാസ്റ്റർ പി.കെ ശശി, പി ടി എ പ്രസിഡന്റ് നാസർ സാവാൻ, എം പി ടി എ പ്രസിഡന്റ് അശ്വിനി പി.സി, എസ് എം സി ചെയർമാൻ മഹേഷ് പി, റഷീദ് കാരപ്പറമ്പിൽ, ടോമി മാത്യു, ഷനോജ് സി പി, തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *