മേപ്പാടി: നെല്ലിമുണ്ട പാറക്കം വയൽ ഭാഗത്ത് പുലിയിറങ്ങി. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് പുലിയെ നാട്ടുകാർ കണ്ടത്. ഉടനെ വനപാലകരെ വിവരം വിവരമറിയിച്ചിരുന്നു. തുടർന്ന് വനപാലകർ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രദേശത്തെ ജനങ്ങൾ കടുത്ത ഭീതിയിലാണ്. മുമ്പും പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.