ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്

കൽപ്പറ്റ: ഇന്ന് ജില്ലയിൽ യെലോ അലർട്ട് ആയിരുന്നു. വൈകുന്നേരം 4 മണിക്ക് ശേഷം അത് ഓറഞ്ച് അലർട്ട് ആയി മാറിയിരിക്കുന്നു. ജില്ലയിൽ പലയിടങ്ങളിലും ശക്തമായ മഴ പെയ്യുന്നുണ്ട്. ഇന്ന് രാത്രിയും ജില്ലയിൽ ശക്തമായ മഴ ലഭിക്കാൻ ഇടയുണ്ട്. ഇന്നലെയും ജില്ലയിൽ വ്യാപകമായി ശക്തമായ മഴ പെയ്തിരുന്നു. ആയതിനാൽ മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കുക. ഏതെങ്കിലും പ്രദേശങ്ങളിൽ ശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യം ഉണ്ടായാൽ സ്ഥലത്തെ വാർഡ് മെമ്പർമായോ വില്ലേജ് ഓഫീസർമാരുമായോ DEOC കൺട്രോളുമായി ബന്ധപ്പെടുക (8078409770).

Leave a Reply

Your email address will not be published. Required fields are marked *