ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ബത്തേരി മേഖല സമ്മേളനം നടത്തി

ബത്തേരി : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ബത്തേരി മേഖല സമ്മേളനം നടത്തി. മേഖല പ്രസിഡന്റ്‌ പി ഐ സാജൻ അധ്യക്ഷനായിരുന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബിനോജ് മാത്യു ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സജീവ് വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. ട്രെഷർ കെ ടി ബാബു വരവ് ചിലവ് കണക്കവതരിപ്പിച്ചു.

ജോയി മത്തായി മുഖ്യ പ്രഭാഷണം നടത്തി. ബത്തേരി മേഖലയിൽ മെമ്പർമാരുടെ കുട്ടികളുടെ ഇടയിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളെ മൊമെന്റോ നൽകി ആദരിച്ചു. 2024-25 വർഷത്തെ സുൽത്താൻ ബത്തേരി മേഖല ഭാരവാഹികളായി പ്രസിഡണ്ട് പി ഐ സാജൻ, വൈ. പ്രസിഡണ്ട് ഡാമിൻ ജോസഫ്, സെക്രട്ടറി ആർ സജീവ്, ജോ. സെക്രട്ടറി പ്രതീഷ് ചീരൽ, ട്രെഷർ മധു കട്ടയാട്, പി ആർ ഓ ജോജി വർഗീസ്, വയനാട് ജില്ല കമ്മിറ്റി അംഗങ്ങളായി ജോയി മത്തായി, ബാലു , കെ ടി ബാബു, മധു, ഷാജി, സുനീഷ് എന്നിവരെ തെരെഞ്ഞെടുത്തു, നിയുക്ത കമ്മറ്റി അംഗങ്ങൾക്ക്, ജില്ലാ ട്രഷർ കെ കെ ജേക്കബ്, ഭാസ്കരൻ, ബാലു എന്നിവർ ആശംസയർപ്പിച്ചു. ബാബു കെ ടി സമ്മേളനത്തിന് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *