സൗജന്യ പഠനം: അവസാനഘട്ട സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്

കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ ടി. സിദ്ദീഖിന്റെ എംഎംഎല്‍എ കെയറിന്റെ പഠനത്തിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തെ പി.എ അസീസ് എന്‍ജിനീയറിങ്ങ് കോളജ് ആന്റ് പോളിടെക്‌നിക്കിലേക്കുള്ള അവസാനഘട്ട സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് നടക്കും. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ രാവിലെ 10 മണിക്ക് കല്‍പ്പറ്റ എം.എല്‍.എ ഓഫിസിലെത്തണം. പൂര്‍ണമായും സൗജന്യമാണ് പഠനം. പത്താം ക്ലാസ് പാസായവര്‍ക്കാണ് പോളിടെക്‌നിക് പ്രവേശനത്തിന് അര്‍ഹത. പ്ലസ് ടു സയന്‍സ് കഴിഞ്ഞവര്‍ക്ക് എന്‍ജിനീയറിങ്ങിന് പ്രവേശനം നേടാം.

Leave a Reply

Your email address will not be published. Required fields are marked *