ബത്തേരി: പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കണമെന്നതടക്കം ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ജേണലിസ്റ്റ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി 16ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. യൂണിയന്‍ അംഗത്വ പ്രവര്‍ത്തനം ഈ മാസം 30നകം പൂര്‍ത്തിയാക്കും. നവംബര്‍ 20നകം മേഖല കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കും. ജില്ലാ സമ്മേളനം 30ന് ബത്തേരിയില്‍ നടത്തും.
അംഗത്വം പുതുക്കിയവരുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം മാധ്യമ പ്രവര്‍ത്തകന്‍ ടി.എം. ജയിംസ് നിര്‍വഹിച്ചു. പി. മോഹനന്‍ ആദ്യ കാര്‍ഡ് സ്വീകരിച്ചു. പ്രസിഡന്റ് എന്‍.എ. സതീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബാബു വടക്കേടത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷാജി നടവയല്‍, മൂസ കൂളിവയല്‍, അബു താഹീര്‍, ബാബു, എ.പി. ഷാജി എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് പി. മോഹനന്‍ സ്വാഗതവും ജോജി വര്‍ഗീസ് നന്ദിയും പറഞ്ഞു.