അനുമോദനവും സ്വീകരണവും നൽകി

മാനന്തവാടി: ശ്രീ.തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ സർവീസിൽനിന്നും വിരമിയ്ക്കുന്ന എക്സിക്യൂട്ടീവ് ഓഫീസർ കെ.സി സദാനന്ദന് യാത്രയയപ്പും, ഉന്നത വിജയം നേടിയ ക്ഷേത്ര ജീവനക്കാരുടെ മക്കളെ അനുമോദിക്കലും, പുതിയതായി ചാർജ്ജെടുത്ത എക്സകൂട്ടിവ് ഓഫീസർ നാരയണൻ നമ്പൂതിരിക്ക് സ്വീകരണവും നടത്തി. ചടങ്ങ് മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് ചെയർമാൻ പി.എൻ.ഹരീന്ദ്രൻ, കൊട്ടിയൂർ ദേവസ്വം പ്രതിനിധി കെ.പി.മൊഹൻദാസ്, സുന്ദരൻ, കെ ജി രാമകൃഷണൻ, ജിവനക്കാരുടെ പ്രധിനിധികൾ എന്നിവർ സംസാരിച്ചു. തുടർന്ന് ഉന്നത വിജയം നേടിയ ക്ഷേത്ര ജീവനക്കാരുടെ മക്കളെ എക്സിക്യൂട്ടിവ് ഓഫിസർ കെ.സി സദാനന്തൻ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *