വനമഹോത്സവം ഉദ്ഘാടനം ചെയ്തു

പുൽപ്പള്ളി: കേരള വനം വന്യജീവി വകുപ്പ് പുൽപ്പള്ളി സി കെ രാഘവൻ മെമ്മോറിയൽ ഐ. ടി. ഇ. മായി സഹകരിച്ച് വനമഹോത്സവം “മണ്ണില ” വയനാട് ജില്ലാതല ഉദ്ഘാടനം പാക്കം കുറുവ ഇക്കോ ടൂറിസം സെൻററിൽ ദീപ കെ .എസ് .ഐ . എഫ് .എസ് . നോർത്തേൺ സർക്കിൾ കണ്ണൂർ നിർവഹിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി എസ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ഷജ്നാ കരീം ഡി എഫ് ഒ ,ദിനേഷ് കുമാർ ഐ എഫ് എസ് , മാർട്ടിൻ നോവൽ ഡി.എഫ്.ഒ. ,ജോസ് മാത്യു, ജോളി നരിതൂക്കിയിൽ ,ഗിരീഷ് ടി.ടി., മോഹനൻ ടി ആർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കുറുവ ഇക്കോ ടൂറിസം സെൻറർ പരിസരത്ത് വൃക്ഷതൈകൾ നട്ടു.

Leave a Reply

Your email address will not be published. Required fields are marked *