ദേശീയ ഡോക്ടേഴ്സ് ദിനം ആചരിച്ചു

കൽപ്പറ്റ: കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ദേശീയ ഡോക്ടേഴ്സ് ദിനം ആചരിച്ചു. ഡോക്ടർ വിനോദ് ബാബുവിനെ ചടങ്ങിൽ അനുമോദിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ഷാജു കെ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. സൗഹൃദ ക്ലബ് കോർഡിനേറ്റർ ഷാജി കെ സ്വാഗതവും, വിദ്യാർത്ഥി പ്രതിനിധി ഫാത്തിമ സ്വാലിഹ്നന്ദിയും പറഞ്ഞു. എം വിവേകാനന്ദൻ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *