പുൽപള്ളി: കേരള പൊലീസ് സേനാംഗങ്ങൾ നേതൃത്വം നൽകുന്ന മേഴ്സി കോപ്സ് എന്ന സംഘടന സീതാമാണ്ട് ഐശ്വര്യക്കവലയിൽ നിർധന കുടുംബത്തിന് നിർമിച്ച വീടിന്റെ താക്കോൽ ദാനം നടത്തി. പത്മശ്രീ അവാർഡ് ജേതാവ് ചെറുവയൽ രാമൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. സംഘടനാ പ്രസിഡന്റ് കെ.എസ്. സുദർശനൻ , പഞ്ചായത്ത് അംഗം ഷിനു കച്ചിറയിൽ , ഫാ. മനോജ് കറുത്തേടത്ത്, ഫാ.ബിജു മാവറ, കെ രാധാക്യഷ്ണൻ , സി.ഐ. എ. അനന്ത ക്യഷ്ണൻ , കൺവീനർ സാജൻ മാത്യു എന്നിവർ സംസാരിച്ചു.