കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നവംബര്‍ 13ന് നടത്തുന്ന ഉപ തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തില്‍ യുഡിഎഫ് ചീരാല്‍ മണ്ഡലം കണ്‍വന്‍ഷന്‍ നടത്തി. യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. മദ്രസകള്‍ക്കുള്ള ഫണ്ടിംഗ് നിര്‍ത്തലാക്കണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍ നിലപാടിനെ അപലപിച്ചു. പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം നടന്ന് രണ്ടരമാസമായിട്ടും കേന്ദ്ര സഹായം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചു. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. കെ. മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എല്‍. പൗലോസ്, കെ. മുനീബ്, കെ.ഇ. വിനയന്‍, ഡി.പി. രാജശേഖരന്‍, ഉമ്മര്‍ കുണ്ടാട്ടില്‍, കെ.ആര്‍. സാജന്‍, അബ്ദുള്ള മടക്കര, നിസി അഹമ്മദ്, വി.ടി. ബേബി എന്നിവര്‍ പ്രസംഗിച്ചു.