പനമരം: നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും സംയുക്തമായി തൊഴില്‍ മേള നടത്തി. പനമരം പഞ്ചായത്ത് ഹാളില്‍ നടന്ന തൊഴില്‍ മേള പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. 237 തൊഴില്‍ അന്വേഷകര്‍ തൊഴില്‍ മേളയില്‍ പങ്കെടുത്തു. 17 കമ്പനികളിലായി 33 പേര്‍ക്ക് സ്‌പോട്ട് സെലക്ഷനും 130 പേര്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.