കൽപ്പറ്റ: കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിൻ്റെ പ്രഥമ കർമ ശ്രേഷ്ഠ സംസ്ഥാന തല പുരസ്കാരം ഒ.പി. എബ്രഹാമിന്. വയനാട് ജില്ലയിൽ നിന്നു പ്രൊഫഷണൽ സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം നേടിയ ആദ്യ വ്യക്തിയും തൃശിലേരി സ്വദേശിയായ ഇദ്ദേഹമാണ്. 37 വർഷത്തെ പ്രവർത്തനം പരിഗണിച്ചാണ് പുരസ്കാരം. 10000 രൂപയും പ്രശസ്തിപത്രവും മന്ത്രി പി. രാജീവ് സമ്മാനിച്ചു. നിലവിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും പ്രധാൻമന്ത്രി ആവാസ് യോജനയുടെയും വയനാട് ജില്ല ഓംബുഡ്സ്മാനായി പ്രവർത്തിക്കുകയാണ് എബ്രഹാം.