രക്തദാന ക്യാമ്പ് നടത്തി

മുള്ളന്‍കൊല്ലി: പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രക്തദാനം മഹാദാനം എന്ന സന്ദേശം ഉയര്‍ത്തി എന്‍എസ്എസ് യൂണിറ്റിന്റെയും താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തി. പഞ്ചായത്തംഗം ജോസ് നെല്ലേടം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജി.ജി. ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പി.കെ. വിനു രാജന്‍, ഹെഡ്മാസ്റ്റര്‍ ഷാജി പുല്‍പ്പള്ളി, വി.എസ്. രാമചന്ദ്രന്‍ ഷാരോണ്‍ പി. ഷൈജു എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂളിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പിടിഎ അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവര്‍ രക്തദാനം നടത്തി. താലൂക്ക് ആശുപത്രി അസിസ്റ്റന്റ് സര്‍ജന്‍ ടോംസ് പ്രകാശ് സന്ദേശം നല്‍കി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അമല ജോയി, ലീഡര്‍മാരായ ആല്‍ഫ്രഡ് ദേവസ്യ, മരിയ ഷിജു എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *