രാഹുലും പ്രിയങ്കയും നാളെ വയനാട്ടിൽ

കല്‍പ്പറ്റ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും നാളെ ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തും. രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധിപാര്‍ക്കിലാണ് ഇരുവരും പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി. മാനന്തവാടി ഗാന്ധിപാര്‍ക്കിലെ പൊതുയോഗത്തിന് ശേഷം അരീക്കോട് നടക്കുന്ന പ്രചരണയോഗത്തിലും രാഹുല്‍ പങ്കെടുക്കും. യു ഡി എഫ് സ്ഥാനാര്‍ഥി പ്രിയങ്കാഗാന്ധിയുടെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് നാളെ വയനാട്ടില്‍ തുടക്കമാവുന്നത്. ഉച്ചക്ക് ഒരു മണിക്ക് മാനന്തവാടി നിയോജമണ്ഡലത്തിലെ വാളാട്, 2.30ന് കോറോം, വൈകിട്ട് 4.45ന് കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ തരിയോട് കാവുമന്ദത്തും നടക്കുന്ന കോര്‍ണര്‍ യോഗങ്ങളില്‍ പ്രിയങ്കാഗാന്ധി സംസാരിക്കും.

തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബത്തേരി നിയോജകമണ്ഡലത്തിലെ കേണിച്ചിറയിലാണ് പ്രിയങ്കാഗാന്ധിയുടെ ആദ്യപരിപാടി. തുടര്‍ന്ന് 11 മണിക്ക് പുല്‍പ്പള്ളിയിലും, 11.50ന് മുള്ളന്‍കൊല്ലി പാടിച്ചിറയിലും 2 മണിക്ക് കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ മുട്ടിലിലും, 3.50ന് വൈത്തിരിയിലും പ്രിയങ്ക കോര്‍ണര്‍ യോഗങ്ങളില്‍ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *